<
Archives

അവാര്‍ഡിനര്‍ഹമാകുന്ന കൃതിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 150 പേരില്‍ കുറയാതെ ജനകീയ അഭിപ്രായം ആരായുക എന്നതാണ്. ഇതില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന 5 പുസ്തകങ്ങളെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുന്നു. മലയാളസാഹിത്യത്തില്‍ ഏറെ അറിയപ്പെടുന്നവരും കൃതികളെക്കുറിച്ച് വിലയിരുത്തുവാനും നിഷ്പക്ഷമായി അഭിപ്രായം രേഖപ്പെടുത്തുവാനും കഴിയുന്ന 20 പേരോട് മുന്‍പന്തിയില്‍ എത്തുന്ന 5 കൃതികളെക്കുറിച്ച് നിരൂപണക്കുറിപ്പ് ആരായും. അവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്‍റടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തിലെത്തുന്ന മൂന്ന് കൃതികളാണ് അവസാനഘട്ടത്തില്‍ ജഡ്ജിംഗ്കമ്മിറ്റി അംഗങ്ങളുടെ പരിഗണനയ്ക്കായി എത്തുന്നത്. ഓരോവര്‍ഷവും 5 പുസ്തകത്തെക്കുറിച്ച് 20 പേര്‍ രേഖപ്പെടുത്തുന്ന കയ്യൊപ്പുകളാണ് അവാര്‍ഡിന്‍റെയും കൃതികളുടെയും അമൂല്യമായ സമ്പത്ത്..


1977 - വയലാര്‍ രാമവര്‍മ്മ സാഹിത്യഅവാര്‍ഡ്

ജഡജ്ജിങ്ങ് കമ്മിറ്റി

പ്രഥമപരിശോധനയില്‍ പങ്കെടുത്തവര്‍