വയലാര്‍ അവാര്‍ഡ്
"വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം മലയാള ഭാഷയ്ക്ക് പ്രയോജനപ്പെടു തരത്തിലായിരിക്കണം. പുതിയ രചനകള്‍ക്ക് മാത്രമേ അവാര്‍ഡ് നല്‍കാവു. വ്യക്തികളെ നോക്കി ആയിരിക്കരുത്. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ആദ്യ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള പുതിയ രചനകളില്‍ ഏറ്റവും മെച്ചപ്പെട്ടതെന്ന് തെരഞ്ഞെടുക്കപ്പെടുന്ന കൃതിയ്ക്കായിരിക്കണം അവാര്‍ഡ് നല്‍കേണ്ടത്. നേരത്തെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതോ തര്‍ജ്ജിമകളോ പരിഗണിക്കാന്‍ പാടില്ല . വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം മലയാള ഭാഷയെ സമ്പന്നമാക്കണം."

ശ്രീ.സി.അച്യൂതമേനോന്‍




അവാര്‍ഡിനര്‍ഹമാകുന്ന കൃതിയെതെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ഒന്നാമതായി 150 പേരില്‍കുറയാതെ ജനകീയഅഭിപ്രായംആരായുക എന്നതാണ്. മലയാളസാഹിത്യത്തില് ‍ഓരോ കാലഘട്ടത്തിലും ഏറെ അറിയപ്പെടുന്നവരും കൃതികളെക്കുറിച്ച ് വിലയിരുത്തുവാനും നിഷ്പക്ഷമായിഅഭിപ്രായംരേഖപ്പെടുത്തുവാനും കഴിയുന്ന 20 പേരോട് ഒന്നാം ഘട്ടത്തില്‍ മുന്‍പന്തിയില്‍എത്തുന്ന 5 കൃതികളെക്കുറിച്ച് നിരൂപണക്കുറിപ്പ്ആരായും. അവര്‍രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്‍റടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തിലെത്തുന്ന മൂന്ന്കൃതികളാണ് അവസാനഘട്ടത്തില്‍ ജഡ്ജിംഗ്കമ്മിറ്റി അംഗങ്ങളുടെ പരിഗണനയ്ക്കായിഎത്തുന്നത്. ഓരോവര്‍ഷവും 5 പുസ്തകത്തെക്കുറിച്ച് 20 പേര്‍ രേഖപ്പെടുത്തുന്ന കയ്യൊപ്പുകളാണ്അവാര്‍ഡിന്‍റെയുംകൃതികളുടെയുംഅമൂല്യമായ സമ്പത്ത്.

Year Winner Book
1977 ശ്രീമതി. ലളിതാംബിക അന്തര്‍ജ്ജനം അഗ്നിസാക്ഷി
1978 ശ്രീ. പി.കെ ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ
1979 ശ്രീ. മലയാറ്റൂര്‍ രാമകൃഷ്ണന്‍ യന്ത്രം
1980 ശ്രീ. തകഴി ശിവശങ്കരപ്പിള്ള കയര്‍
1981 ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോന്‍ മകരക്കൊയ്ത്ത്
1982 ശ്രീ. ഒ.എന്‍.വി. കുറുപ്പ് ഉപ്പ്
1983 ശ്രീ. എം.കെ മേനോന്‍ (വിലാസിനി) അവകാശികള്‍
1984 ശ്രീമതി. സുഗതകുമാരി അമ്പലമണി
1985 ശ്രീ. എം.ടി. വാസുദേവന്‍ നായര്‍ രണ്ടാമൂഴം
1986 ശ്രീ. എന്‍.എന്‍. കക്കാട് സഫലമീയാത്ര
1987 ശ്രീ. എന്‍. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 ശ്രീ. തിരുനല്ലൂര്‍ കരുണാകരന്‍ തിരുന്നല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍
1989 ശ്രീ. സുകുമാര്‍ അഴീക്കോട് തത്ത്വമസി
1990 ശ്രീ. സി. രാധാകൃഷ്ണന്‍ മുന്‍പേ പറക്കുന്ന പക്ഷികള്‍
1991 ശ്രീ. ഒ.വി.വിജയന്‍ ഗുരുസാഗരം
1992 ശ്രീ. എം.കെ. സാനു ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ശ്രീ. പി. സച്ചിദാനന്ദന്‍ (ആനന്ദ്) മരുഭൂമികള്‍ ഉണ്ടാകുന്നത്
1994 ശ്രീ. കെ. സുരേന്ദ്രന്‍ ഗുരു
1995 ശ്രീ. തിക്കോടിയന്‍ അരങ്ങുകാണാത്ത നടന്‍
1996 ശ്രീ. പെരുമ്പടവം ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ
1997 ശ്രീമതി. കമലാദാസ് (മാധവിക്കുട്ടി) നീര്‍മാതളം പൂത്തകാലം
1998 പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍ സൃഷ്ടിയും സ്രഷ്ടാവും
1999 ശ്രീ. വി.വി. അയ്യപ്പന്‍(കോവിലന്‍) തട്ടകം
2000 ശ്രീ. എം.വി.ദേവന്‍ ദേവസ്പന്ദനം
2001 ശ്രീ. ടി. പത്മനാഭന്‍ പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്
2002 ഡോ. കെ. അയ്യപ്പപണിക്കര്‍ ഡോ. കെ. അയ്യപ്പപണിക്കരിടെ കൃതികള്‍ 1990-1999
2003 ശ്രീ. എം. മുകുന്ദന്‍ കേശവന്‍റെ വിലാപങ്ങള്‍
2004 ശ്രീമതി. സാറാജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2005 ശ്രീ. കെ. സച്ചിദാനന്ദന്‍ സാക്ഷ്യങ്ങള്‍
2006 ശ്രീ. എ. സേതുമാധവന്‍(സേതു) അടയാളങ്ങള്‍
2007 ശ്രീമതി. ഡോ.എം.ലീലാവതി അപ്പുവിന്‍റെ അന്വേഷണം
2008 ശ്രീ. എം.പി. വീരേന്ദ്രകുമാര്‍ ഹൈമവതഭൂവില്‍
2009 ശ്രീ. എം. തോമസ്സ് മാത്യു മാരാര് ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്പം
2010 ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി ചാരുലത
2011 ശ്രീ. കെ.പി. രാമനുണ്ണി ജീവിതത്തിന്‍റെ പുസ്തകം
2012 ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തിമഹാകാലം
2013 ശ്രീ. പ്രഭാവര്‍മ്മ ശ്യാമ മാധവം
2014 ശ്രീമതി. കെ.ആര്‍. മീര ആരാച്ചാര്‍
2015 ശ്രീ. സൂഭാഷ് ചന്ദ്രന്‍ മനുഷ്യനൊരാമുഖം
2016 ശ്രീ. യു.കെ. കുമാരന്‍ തക്ഷന്‍ കുന്ന് സ്വരൂപം
2017 ടി.ഡി. രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018 കെ.വി. മോഹൻകുമാർ ഉഷ്ണരാശി
2019 വി.ജെ. ജയിംസ് നിരീശ്വരൻ
2020 ഏഴാച്ചേരി രാമചന്ദ്രൻ ഒരു വെർജീനിയൻ വെയിൽക്കാലം
2021 ബെന്യാമിൻ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ
2022 എസ്. ഹരീഷ് മീശ
2023 ശ്രീകുമാരൻ തമ്പി ജീവിതം ഒരു പെന്‍ഡുലം
2024 അശോകൻ ചരുവിൽ കാട്ടൂർ കടവ്
2025 ഇ. സന്തോഷ് കുമാർ തപോമയിയുടെ അച്ഛൻ