സംസ്ഥാനതല വയലാർ കവിതാലാപന - ഗാനാലാപന മത്സരം: മുതിർന്നവർക്കും പങ്കെടുക്കാം.
സംസ്ഥാനതല വയലാർ കവിതാലാപനം - ഗാനാലാപനം മത്സരത്തിൽ വിദ്യാർത്ഥികൾക്ക് പുറമെ മുതിർന്നവർക്കും(സൂപ്പർ സീനിയർ) വയലാർ ഗാനാലാപന മത്സരം ഉണ്ടായിരിക്കും. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും, തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിത കോളേജും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരാർത്ഥികൾക്ക് forms.gle/GqN3g8ANY8NuHniJ6 എന്ന ഗൂഗിൾ ഫോംസിൽ ലിങ്ക് വഴി ആഗസ്റ്റ് 05 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അതിന് കഴിയാത്തവർക്ക് മത്സര ദിവസം സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.
ആഗസ്റ്റ് 8-ാം തീയതി കവിതാലാപന മത്സരം (സീനിയർ, ജൂനിയർ), ഗാനാലാപന മത്സരം (സൂപ്പർ സീനിയർ) എന്നിവയും ആഗസ്റ്റ് 9ന് ഗാനാലാപന മത്സരം (സീനിയർ, ജൂനിയർ) എന്നിവയുമാണ് നടക്കുന്നത്. തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ വച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വിജയികളായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം ₹5000, ₹3000, ₹1500 സമ്മാനമായി ലഭിക്കും. സൂപ്പർ സീനിയർ വിഭാഗത്തിൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ₹5000, ₹3000 ക്യാഷ് അവാർഡ് ഉണ്ടായിരിക്കും. 2026 ഒക്ടോബർ 27ന് നടക്കുന്ന വയലാർ സാഹിത്യ അവാർഡ് സമർപ്പണ ചടങ്ങിൽ വച്ചാണ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9846202762, 9447738832, 9645630380, 9037653775 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.