വയലാർ വർഷാചരണത്തിന്റെ ഭാഗമായി വയലാർ രാമവർമ്മയുടെ ജനപ്രിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് “വയലാർ ഗാനസന്ധ്യ” മാനവീയം വീഥിയിൽ വച്ച് 2026 ഫെബ്രുവരി 11ന് സമാരംഭിച്ചു.
പരമ്പരയിലെ ഏഴാമത് ഗാനസന്ധ്യ 2026 ആഗസ്റ്റ് 16ന് വൈകുന്നേരം 6 മുതൽ 10 മണി വരെ മാനവീയം വീഥിയിൽ “സി. ഇ. ടി. എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ (CETAT)” നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.