വയലാർ വർഷം2025-2026 ആചരണത്തിൻ്റെ ഭാഗമായി വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും കേരള യൂണിവേഴ്സിറ്റി യൂണിയനും ചേർന്ന് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 27ാം തീയതി തിരുവനന്തപുരം പി.എം.ജി. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെൻ്ററിൽ വച്ചാണ് മത്സരം നടക്കുന്നത്. നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
സബ് ജൂനിയർ ( I മുതൽ 4 ക്ലാസ് വരെ, ജൂനിയർ ( 5 മുതൽ 7 വരെ ), സീനിയർ (8 മുതൽ 12 വരെ), സൂപ്പർ സീനിയർ (കോളേജ് വിദ്യാർത്ഥികൾ) എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം.
കൂടുതൽ വിവരങ്ങൾക്ക് 9037653775, 9446455052 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.